KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീടിന് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം

കൊയിലാണ്ടി : പയറ്റുവളപ്പിൽ കണാരൻകണ്ടി മോഹനന്റെ വീടിന് തിപ്പിടിച്ചു. ഇന്ന് കാലത്ത് 7 മണിയോടുകൂടിയായിരുന്നു സംഭവം. ഓട് മേഞ്ഞ വീടിന്റെ മരങ്ങളും മറ്റ് ഫർണ്ണിച്ചറുകളും പൂർണ്ണമായും കത്തിനശിച്ചു. അടുക്കളയോട് ചേർന്ന തേങ്ങാകൂടയിൽ നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാരും വടകരയിൽനിന്ന് എത്തിയ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകളും മണിക്കുറുകൾ പ്രയത്‌നിച്ചതിന്‌ശേഷമാണ് തീയണയ്ക്കാനായത്. ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്‌സ് ഓഫീസർ സി. പി. ആനന്ദൻ, ഫയർമാൻമാരായ കെ. അനിൽ, ടി. സജീവൻ, സി. പി. ഗോപാലൻ, ഡ്രൈവർ ജ്യോതിഷ്‌കുമാർ, ഹോംഗാർഡ് സി. പി. വിജയൻ, എന്നിവർ നേതൃത്വംനൽകി