KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ യുവമോർച്ചയുടെ യുവസംഗമം


കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ  യുവമോർച്ചയും  ബിജെപിയും സംയുക്തമായി  സംഘടിപ്പിച്ച യുവസംഗമം ബിജെപി സംസ്ഥാന വാക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അഭിൻ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ, സംസ്ഥാനസമിതി അംഗം രജനീഷ് ബാബു , ബിജെപി കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ്മാരായ വി.കെ ഷാജി, സി ഗലേഷ് , യുവമോർച്ച കൊയിലാണ്ടി ഏരിയ പ്രസിഡൻറുമാരായ അഭിനന്ദ് രാജ്, അർജുൻ  തുടങ്ങിയവർ സംസാരിച്ചു. വികാസ് കാവിൽ, വൈശാഖ്, അംഗിത്, അമൽ ഷാജി, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *