KOYILANDY DIARY.COM

The Perfect News Portal

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ചേലിയ – മുണ്ടയാടി മുക്കിൽ കാട്ടുപന്നിയുടെ പരാക്രമം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മക്ക് പന്നിയുടെ ചവിട്ടേറ്റ് ഗുരുതര പരുക്കേറ്റു. തുവ്വക്കോട് നടുക്കണ്ടിയിൽ ജാനകി (63) ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വയറിനകത്ത് രക്തസ്രാവം ഉള്ളതിനാൽ ഡോക്ടർമാർ ശസ്ത്രകിയ നിർദ്ദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു. സഹോദരി പുത്രനായ ചെങ്ങോട്ടുകാവ് നെടുളി രതീഷിൻ്റെ ബൈക്കിൽ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക്  കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു. രതീഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകളും പന്നി തള്ളിയിട്ടു. കാട്ടുപന്നിയുടെ സാന്നിധ്യം പ്രദേശത്ത് ആദ്യമാണെന്ന്  നാട്ടുകാർ പറഞ്ഞു. പരാക്രമത്തിനു ശേഷം സമീപത്തെ പുഴയിൽ ചാടി കാട്ടുപന്നി രക്ഷപ്പെട്ടതായാണ്  വിവരം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!