KOYILANDY DIARY

The Perfect News Portal

ആർ ശങ്കർ അനുസ്മരണം നടത്തി

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും എസ് എൻ ട്രസ്റ്റ്‌ സ്ഥാപകനും, കെ പി സി സി പ്രസിഡണ്ടുമായിരുന്നു ആർ. ശങ്കറിൻ്റെ 48 -ാംമത്  അനുസ്മരണ സമ്മേളനം എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് പറമ്പത്ത് ദാസൻ ഉത്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.

കെ വി  സന്തോഷ്,‌ ഒ ചോയികുട്ടി, കുഞ്ഞികൃഷ്ണൻ, കെ എം രാജീവൻ, ശാഖ സെക്രട്ടറിമാരായ ചന്ദ്രൻ മാസ്റ്റർ,  വി ടി      ഗോവിന്ദൻ, അശോകൻ വി പി, റെനീഷ്, സുധാകരൻ കെ കെ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം കെ കെ ശ്രീധരൻ സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡണ്ട്‌ വി കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *