KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായി വടകര റൂറൽ എസ്.പി. ഡോ. കെ. ശ്രീനിവാസൻ്റെ നിർദ്ദേശ പ്രകാരം കാവുംവട്ടം, കീഴരിയൂർ, വിയ്യൂർ, പുളിയഞ്ചേരി, മാടാക്കര, കവലാട് എന്നിവിടങ്ങളിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. എസ്.ഐ. ഷീജു, അഡീഷണൽ എസ്.ഐ. മാരായ മുരളീധരൻ, സുനിൽ, ബി.എസ്.എഫ്. ജവാന്മാർ, പോലീസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *