KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി: 2 പേർ അറസ്റ്റിൽ

കൊയിലാണ്ടി: ദേശീയപാതയിൽ നന്ദി മേൽപാലത്തിനു സമീപം ഓട്ടോയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. അഞ്ച് ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപ്പന്നമാണ് പിടികൂടിയത്. എസ്. ഐ. സജു എബ്രഹാമിന്റ നേതൃത്വത്തിൽ എ.എസ്.ഐ. മുനീർ, സ്‌ക്വാഡ് അംഗങ്ങൾ,   സി.പി.ഒ. ബൈജു എന്നിവരടങ്ങിയ സംഘമാണ്  വാഹന പരിശോധനക്കിടെ പുകയില ഉൽപ്ന്നങ്ങളുടെ  വൻ ശേഖരം പിടികൂടിയത്. ഓട്ടോയിൽ വിൽപ്പന കേന്ദ്രങ്ങളിലേക്ക്  പുകയില ഉൽപ്പന്നങ്ങൾ കൊണ്ടുപോവുകയായിരുന്നു
കോഴിക്കോട് പൊക്കുന്ന് മുണ്ടേരി പറമ്പ് ബിജോയ് (46),  ഉത്തർപ്രദേശ്സം സ്വദേശി സഞ്ജയ് (28) എന്നിവരെ അറസ്റ്റു ചെയ്തു.  ലഹരി ഉൽപ്പന്നങ്ങൾ  കേരളത്തിൽ  വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *