KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം

കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം രാത്രി 10 മണിയോടുകൂടിയാണ് സംഭവം നടന്നത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രവര്ത്തിക്കുന്ന കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസാണ് അക്രമിക്കപ്പെട്ടത്. ഓഫീസിന്റെ മുകളിലത്തെ നിലയിലെ ഗ്ലാസ്സുകൾ പൂർണ്ണമായും തകർന്നതായാണ് വിവരം. കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നൽ ആരാണെന്ന് വ്യക്തമല്ല. അക്രമം നടക്കുന്ന സമയത്ത് ഓഫീസിൽ ആരും ഇല്ലായിരുന്നു എന്നാണ് അറിയുന്നത്.

പ്രതിഷേധ പ്രകടനം

അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് വി.വി. സുധാകരൻ, നഗരസഭ കൗൺസിലർമാരായ മനോജ് പയറ്റു വളപ്പിൽ, രജീഷ് വെങ്ങളത്ത് കണ്ടി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്, ജെറിൻ ബോസ്, റാഷിദ് മുത്താമ്പി, തൻഹീർ കൊല്ലം, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, സജിത്ത് കാവുംവട്ടം തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ്സ് പ്രവരർത്തകരുടെ പരാതിയിൽ കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ എൻ. സുനിൽകുമാറിന്റെ നേതൃത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *