KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഒരു കോവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി 33-ാം വാർഡിൽ ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മത്സ്യ മാർക്കറ്റിന് സമീപം കൊരയങ്ങാട് വാർഡിലെ എമ്മച്ചം കണ്ടിയിലുള്ള 65 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി വന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. 39-ാം വാർഡിലുള്ള ഇയാളുടെ സഹോദരിക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു, സഹോദരിയുടെ മകൻ ഗൾഫിൽ പോകുന്നത് പറയാൻ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ എത്തിയിരുന്നതായി അറിയുന്നു. ഇവരിൽ നിന്നാണ് കോവിഡ് പകർന്നതെന്ന് സംശയിക്കുന്നു. ഇയാൾ ഗൾഫിൽ എത്തിയപ്പോൾ ടെസ്റ്റ് നടത്തിയപ്പോൾ പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *