KOYILANDY DIARY

The Perfect News Portal

കൂടത്തായി കൂട്ട കൊലപാതകകേസ്: വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ സഹായിച്ച അഡ്വക്കറ്റിനെതിരെ കുറ്റപത്രം

കൊയിലാണ്ടി: പ്രമാദമായ കൂടത്തായി കൂട്ട കൊലപാതക കേസിലെ പ്രതി ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ച നോട്ടറി അഡ്വക്കറ്റ് വിജയകുമാറിനെതിരെയുള്ള ചാർജ് ഷീറ്റ് വ്യാഴാഴ്ച സമർപ്പിക്കും. കേസന്വേഷണത്തിന് നേതൃത്വം നൽകിയ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ. ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. സംസ്ഥാന സർക്കാറിൻ്റെയും, ലോ ഡിപ്പാർട്ട്മെൻറിൻ്റയും അനുമതിയോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *