KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. താലൂക്കാശുപത്രിയിലെ 3-ാം വാർഡിൽ ഒരാള്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ഹെത്ത് വളണ്ടിയർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. 8, 13, 20, 30, 34, 35, 36, 37, 40, 44 എന്നീ വാർഡുകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വാർഡ് 8, 13, 20, 35, 37, 40 എന്നിവിടങ്ങളിൽ ഓരോ പോസിറ്റീവ് കോസുകൾ വീതവും, 30, 34, 36, 44 എന്നിവിടങ്ങളിൽ 2 വീതം കേസുകളുമാണ് റിപ്പോർട്ട് ചെയതത്.

ഇന്ന് റിപ്പോർട്ട് ചെയ്ത്. 14 പോസിറ്റീവ് കേസുകളിൽ ആന്റിജൻ ടെസ്റ്റിലൂടെ 80 ശതമാനം പേർക്കും 20 ശതമാനം പേര്ക്ക് പി.സി.ആര് ടെസ്റ്റിലൂടെയുമാണ് രോഗം കണ്ടെത്തിയത്. വിവിധ വാർഡുകളിൽ പോസിറ്റീവ് കേസുകളിൽ കൂടുതൽ പേർക്ക് സമ്പർക്കമുണ്ടായതാണ് വിവരം. ആരോഗ്യ വിഭാഗവും പോലീസും ചേർന്ന് സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കൂടുതൽ കോസുകൾ റിപ്പോർ ചെയ്യുന്നത്.

ഇന്നലെ നടന്ന പിസി.ആർ. ടെസ്റ്റിൽ വളരെ ചുരുക്കം ആളുകളുടെ റിസൽട്ട് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ഇന്ന് രാത്രിയും നാളെയുമായി എത്തുമെന്നാണ് അറിയുന്നത്. അതിനിടെ താലൂക്കാശുപത്രിയിലെ 3-ാം വാർഡിൽ ഒരാൾക്കും, നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു വളണ്ടിയർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisements

മൂന്നാം വാർഡിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വാർഡ് അടച്ചിരുന്നു. നിയന്ത്രണം നീങ്ങിയ ഉടനെയാണ് വീണ്ടും പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. ഹെൽത്ത് വളണ്ടിയർക്ക് കോവിഡ് സ്ഥിരീകരിച്ചത് കൂടുതൽ ആരോഗ്യ പ്രവർത്തകർ നീരീക്ഷണത്തിൽ പോകേണ്ടുന്ന സ്ഥിതിയാണ് ഉണ്ടായിട്ടിള്ളത്.

Leave a Reply

Your email address will not be published. Required fields are marked *