KOYILANDY DIARY

The Perfect News Portal

കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം

അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം. ഉത്സവത്തിന് ഏഴുനാൾ മുമ്പേ കെട്ടിയാട്ടക്കാർക്ക് നിറത്തിന് പണം നൽകി തിറയുത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയിൽ കാവും ക്ഷേത്രവും ഒന്നിച്ചുള്ള അപൂർവ ദേവ സന്നിധിയായ കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് കാലങ്ങൾ പഴക്കമുള്ള ആചാരനുഷ്ഠാനം മുടക്കമില്ലാതെ തുടർന്നു വരുന്നത്. ക്ഷേത്ര മുഖ്യകാരണവർ കെ.ടി. പ്രഭാകരനിൽ നിന്ന് കെട്ടിയാട്ട കലാകാരൻ പനങ്ങാട് ബ്രദേഴ്‌സ്‌ ടി. ബാബു പണക്കിഴി ഏറ്റുവാങ്ങി. എൻ.പി. ശങ്കരൻ, എൻ.പി. വാസുദേവൻ, കെ.ടി. അനിലേഷ്, എം.വി. ഷനോജ്, എൻ.പി. സജിത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രധാനനടയിൽ കൊടി ഉയർത്തി. ഫെബ്രുവരി ഏഴ്, എട്ട്, ഒൻപത് തീയതികളിലാണ് ഉത്സവം. ഏഴിന് രാത്രി എട്ട് മണിക്ക് വട്ടക്കളി, എട്ടിന് പ്രധാന ഉത്സവം, ഒൻപതിന് രാവിലെ 10 മണിയോടെ ഉത്സവത്തിന് സമാപനം.

Leave a Reply

Your email address will not be published. Required fields are marked *