KPSTA ധർണ നടത്തി
പയ്യോളി: KPSTA ധർണ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും അംഗീകാരം നൽകുക എന്നീ ആവശ്യങ്ങളുമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മേലടി ഉപജില്ലാ കമ്മിറ്റി മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ ധർണ നടത്തി. റവന്യൂ ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. കെ. നാസിബ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹിമാൻ, പി. സുനിത, ടി.സി. സുജയ, കെ.വി. രജീഷ്കുമാർ, എ. വിജിലേഷ്, കെ.എസ്. സജീവ്, ജെ.എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു.