KOYILANDY DIARY

The Perfect News Portal

കേരള NGO യൂണിയൻ മഴക്കാല പൂർവ്വ ശുചീകരണം നടത്തി

കൊയിലാണ്ടി: കേരള എൻ. ജി. ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ മിനി സിവിൽ സ്റ്റേഷനിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സി പി മണി, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എക്സ് ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു.

ഭാരവാഹികളായ യു ഷീന, കെ രജീഷ്, എസ് കെ ജെയ്സി, ഇ കെ. ഷാജീവ്, കെ. വി നിഷ, പി. കെ ജാരിസ്, എൻ. ജസ്ന, പി. ലസിത, പി. കെ സന്തോഷ് കുമാർ, പി ശ്രീലേഷൻ, യു. വി ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *