KOYILANDY DIARY

The Perfect News Portal

കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം

കൊയിലാണ്ടി: കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ വാർഷിക സമ്മേളനവും, കുടുംബസഹായനിധി വിതരണവും നടത്തി. താമരശ്ശേരി സബ്ഡിവിഷൻ DYSP പി.സി രാജീവൻ ഉദ്ഘാടനം ചെയ്തു. ടി.എൻ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.

അന്തരിച്ച ഹോംഗാർഡ് പി.കെ സുരേഷിന്റെ കുടുംബ സഹായനിധി DYSP കുടുംബത്തിന് കൈമാറി. DYSP നർക്കോട്ടിക്‌സെൽ കെ. അശ്വിൻ കുമാർ, എം.എം സുദർശന കുമാർ, സി.പി ആനന്ദൻ, ബൈജു പാലയാട്, എന്നിവർ സംസാരിച്ചു. ടി. എന്. പവിത്രൻ (പ്രസിഡണ്ട്), എം. വിജയരാഘവൻ (സെക്രട്ടറി), കെ. കെ. നാരായണൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *