KOYILANDY DIARY

The Perfect News Portal

നടപ്പാത കയ്യേറി കച്ചവടം: നഗരസഭ സെക്രട്ടറിയെ യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

 കൊയിലാണ്ടി: പുതിയ ബസ്റ്റാന്റിലേക്കുള്ള നടപ്പാത കയ്യേറി കച്ചവടം ചെയ്യുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. വിദ്യാത്ഥികൾക്കും, സ്ത്രീകൾക്കും സുരക്ഷിതമായി നടന്ന് പോകാനാകുൻ കഴിയാത്ത വിധത്തിൽ നടപ്പാതയിൽ സഞ്ചാര സ്വാതന്ത്രം നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്.   ഒരു ഭാഗത്ത് ബസ്സുകളും, മറുഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാൻ്റും  ഇതിനിടയിൽ കുറഞ്ഞ വിതിയുള്ള  നടപ്പാത പകുതിയിലധികം കൈയ്യേറിയിരിക്കുകയാണ്. 

തെരുവ് കച്ചവടത്തിന് യൂത്ത് കോൺഗ്രസ് എതിരല്ല അവർക്ക് മാന്യമായ പുനരധിവാസം നഗരസഭ ഉണ്ടാക്കണം. അല്ലാതെ ജനത്തിന് ദുരിതമാകുന്ന പ്രവർത്തികൾ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. അതിനിടെ നേതാക്കൾ  ചെയർമാൻ്റെ  ചേംബറിലെത്തി വിഷയം ചർച്ച ചെയ്തു. ഫുട് പാത്തിലെ പന്തൽ പൂർണമായും പൊളിച്ച് മാറ്റുമെന്നുo, ഓട്ടോസ്റ്റാന്റിലേക്കുള്ള വഴി തടസപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും നഗരസഭ ചെയർമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകി.

തീരുമാനത്തിൻ്റെ ഭാഗമായി സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ഫുട്പ്പാത്ത് പൂർണ്ണമായും ജനങ്ങൾക്ക് വിട്ടുകൊടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

Advertisements

ഉപരോധ  സമരത്തിന് മണ്ഡലം പ്രസിഡണ്ട് റാഷിദ് മുത്താമ്പി, സിനീഷ് കെ വി, ജിത്തു മുത്താമ്പി, മുഹമ്മദ്,  ജാസിം നടേരി, അബ്ദുറഹ്മാൻ  നടേരി, അരുൺ കുമാർ കെ. പി,  കൗൺസിലർമാരായ രമ്യ മനോജ്, ലാലിഷ പുതുക്കുടി, ശ്രീജ റാണി, അൻസാർ കൊല്ലം, യു. കെ രാജൻ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *