KOYILANDY DIARY

The Perfect News Portal

കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഐക്യ മഹാസമ്മേളനം അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആയിരക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി പുനരേകീകരിച്ച കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഐക്യ മഹാസമ്മേളനം നടന്നു. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു.

ദേശീയതയെ പൂര്‍ണ അര്‍ഥത്തില്‍ നിലനിര്‍ത്തുന്നതിനാണ് മുജാഹിദ് പ്രസ്ഥാനം എക്കാലത്തും ശ്രമിച്ചതെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് പോലുള്ള ഭീകര ശക്തികളെ സലഫി പ്രസ്ഥാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പുണ്യ മദീനിയിലേക്ക് ബോംബിട്ടവരാണ് അവര്‍. ഇത്തരക്കാരുമായി ഒരു രീതിയിലും മുജാഹിദ് പ്രസ്ഥാനത്തിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, എം.പി, പി.എസ് ശ്രീധരന്‍ പിള്ള, കെജെയു സെക്രട്ടറി എം.മുഹമ്മദ് മദനി, ഹുസൈന്‍ മടവൂര്‍, എം. സലാഹുദ്ദീന്‍ മദനി, എം. അഹ്ദുറഹ്മാന്‍ സലഫി, എ. അസ്ഗറലി, നൂര്‍മുഹമ്മദ് നൂര്‍ഷാ, ഹനീഫ് കായക്കൊടി, അബ്ദുല്‍ ലത്തീഫ്‌
കരിമ്പുലാക്കല്‍, മായിന്‍ കുട്ടി മേത്തര്‍, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ജാബിര്‍ അമാനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞു മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ പ്രസംഗിച്ചു. എം.എല്‍.എമാരായ എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, പി.കെ ബഷീര്‍, പി.വി അന്‍വര്‍, കെ.എം ഷാജി, എം.ഐ ഷാനവാസ് എംപി, കെ.പി.എ മജീദ് എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റായി ടി.പി. അബ്ദുള്ളക്കോയ മദനിയെയും, ജനറല്‍ സെക്രട്ടറിയായി പി.പി. ഉണ്ണീന്‍ കുട്ടി മൗലവിയെയും, ട്രഷററായി നൂര്‍ മുഹമ്മദ് നൂര്‍ഷായെയും, ഒര്‍ഗനൈസിംഗ് സെക്രട്ടറിയായി എ. അസ്ഗറലിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *