KOYILANDY DIARY

The Perfect News Portal

കള്ളപ്പണം രാജ്യ വ്യാപകമായി 220 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: നോട്ടുനിരോധനം വന്നതിനു പിന്നാലെ ഇതുവരെ പിടിച്ചെടുത്തതു സ്വര്‍ണവും മറ്റു വസ്തുവകകളും അടക്കമുള്ള 3185 കോടിയുടെ അനധികൃത സ്വത്ത്. കണ്ടെടുത്തവയില്‍ 86 കോടിയുടെ പുതിയ 2000ന്റെ നോട്ടുകളും ഉള്‍പ്പെടും.

ആദായ നികുതി വകുപ്പാണ് വിവരം പുറത്തുവിട്ടത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കള്ളപ്പണം പിടികൂടുന്നതിന് രാജ്യ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുക പിടികൂടിയത്. 220 കേസുകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതുവരെ നടത്തിയത് 677 പരിശോധനകളാണ്. കള്ളപ്പണവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് 3,100 നോട്ടീസുകളാണ് ആദായനികുതി വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്.

Advertisements
വിവിധ സംസ്ഥാനങ്ങളിലുള്ള ആദായനികുതി ഓഫീസുകളും ബാങ്കുകളും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇത്രയും തുക പിടികൂടാനായതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. പരിശോധനയില്‍ പിടികൂടിയ പുതിയ നോട്ടുകള്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യും. അതുവഴി കറന്‍സിയുടെ ദൗര്‍ലഭ്യം കുറയ്ക്കാനാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *