KOYILANDY DIARY

The Perfect News Portal

കേരള ഗവര്‍ണര്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണം: കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്‍റെ ഏകദിന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ സി.പിയുടെ ചരിത്രം വായിക്കണം. സര്‍ സി.പിയെ വെട്ടിയ നാടാണിത്. അര മൂക്കുമായി സര്‍ സി.പി നാടുവിട്ട് ഓടിയതാണ് ചരിത്രം. ഗവര്‍ണര്‍ റബ്ബര്‍ സ്റ്റാമ്ബാണ്. ആരിഫ് മുഹമ്മദ് ഖാനോട് പോലും മറുപടി പറയാത്ത മുഖ്യമന്ത്രി എങ്ങിനെയാണ് മോദിയോടും അമിത് ഷായോടും മറുപടി പറയുക? അധികം കയറി വിലസേണ്ടെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പറയണം. സര്‍ക്കാറിന്‍റെ നിലപാട് ഗവര്‍ണറുടെ മുഖത്ത് നോക്കി മുഖ്യമന്ത്രി പറയണം -മുരളീധരന്‍ പറഞ്ഞു.

ഹിറ്റ്ലറിന്‍റെയും മുസ്സോളിനിയുടെയും ചരിത്രം മോദിയും അമിത് ഷായും വായിച്ചു നോക്കുന്നത് നല്ലതാണ്. രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് ആര്‍.എസ്.എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് പോകുന്നതാണ്.

Advertisements

മുസ്​ലിംകള്‍ അതിഥികളാണെന്നും അതിഥികള്‍ ആതിഥേയന്‍റെ വര്‍ത്തമാനം പറയേണ്ടെന്നുമെല്ലാം ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി ഇത് തറവാട്ടു സ്വത്താണോ? രാജ്യത്തെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങളെ പുറത്താക്കി ഇവിടെ ഭരിക്കാമെന്ന് കരുതുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ ഇവിടുന്ന് പോകുന്നതാണ്. അന്‍റാര്‍ട്ടിക്കയിലോ മറ്റോ പോയി ഇഷ്ടമുള്ള രാജ്യം ഉണ്ടാക്കിക്കൊള്ളൂ. ഗാന്ധിജിയുടെ ഈ മണ്ണില്‍ അവകാശം സ്ഥാപിക്കാന്‍ വന്നാല്‍ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കും -മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *