KOYILANDY DIARY

The Perfect News Portal

കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കോഴിക്കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ സെമിനാറും സാംസ്‌കാരിക സമ്മേളനവും പൊതു സമ്മേളനവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും.

കേരളാ പൊലീസ് ഓഫീസേഴ്‌സ് യൂണിയന്റെ ഇരുപത്തി ഒന്‍പതാമത് സംസ്ഥാന സമ്മേളനമാണ് കോഴിക്കോട് ആരംഭിച്ചത്. ‘പൊതു മനസ്സിലെ പൊലീസ് മിഥ്യകള്‍, യാഥാര്‍ത്യങ്ങള്‍’ എന്ന വിഷയത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊലീസ് സേനയുടെ സമഗ്രമാറ്റത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.

ഓപ്പണ്‍ ഫോറത്തോട് അനുബന്ധിച്ച് ചിത്രരചനാ മത്സരവും ലഹരിക്കെതിരെ തെരുവുനാടകവും അരങ്ങേറി. ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പങ്കെടുക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *