KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

കൊച്ചി> കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള രോഗിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുമാണ്  ഹൃദയമെത്തിക്കുന്നത്.നാവികസേനയുടെ എയര്‍ ആംബുലന്‍സിലാണ്  ഹൃദയം കൊച്ചിയിലെത്തിക്കുന്നത്.  നാവികസേനയുടെ വിമാനത്തിലാണ് ഹൃദയം കൊച്ചിയിലെത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നാവികസേന എയര്‍ ആംബുലന്‍സ് വിട്ടുനല്‍കിയത്.

ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്കാണ് ഹൃദയം വച്ചുപിടിപ്പിക്കുക. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്കാഘാതം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് സ്വീകരിക്കുന്നത്. ശസ്ത്രക്രിയക്കായി കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജി എത്തി. ഉച്ചക്ക് മുന്നേ ഹൃദയം കൊച്ചിയിലെത്തിക്കും.