KOYILANDY DIARY

The Perfect News Portal

കേന്ദ്ര വിദ്യാഭ്യാസ നയം തിരുത്തണം: KSTA സബ്ബ് ജില്ലാ സമ്മേളനം

കൊയിലാണ്ടി: മതനിരപേക്ഷത, ജനകീയ വിദ്യാഭ്യാസം ബദലാകുന്ന കേരളം എന്ന മുദ്രാവാക്യവുമായി കെ.എസ്.ടി.എ. നേതൃത്വത്തിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചു.  സബ്ബ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.  ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ ചിന്തകൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ എക്സിക്യൂട്ടീവ് എം.ജയകൃഷ്ണൻ മുഖ്യ ഭാഷണം നടത്തി. സബ്ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ശാന്ത, ആർ.എം. രാജൻ എന്നിവർ സംസാരിച്ചു. സബ് ജില്ല സെക്രട്ടറി ഡി.കെ. ബിജു സ്വാഗതവും ജോ. സെക്രട്ടറി ദീപ ആർ.കെ.നന്ദിയും പറഞ്ഞു. ഉപജില്ലാ സമ്മേളനം ഡിസംബർ ഒന്നാം തിയ്യതി കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന വൈ. പ്രസിഡണ്ട് എ.കെ.ബീന ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *