KOYILANDY DIARY

The Perfect News Portal

കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി ബിജുവിന്റെ വീട് സന്ദര്‍ശിച്ചു

കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ചു.

ബിജുവിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ച അദ്ദേഹം നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി. തന്റെ മകന്റെ കൊലപാതികികളെ നിമയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നേടി കൊടുക്കണമെന്നും ബിജുവിന്റെ അച്ഛന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായിട്ടാണ് താനെത്തിയിരിക്കുന്നതെന്ന് റൂഡി പറഞ്ഞു. മോദിജിയേയും അമിത് ഷായേയും കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് പറഞ്ഞ റൂഡി താങ്കള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ബിജുവിന്റെ അച്ഛനോട് പറഞ്ഞു.

Advertisements

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ കേന്ദ്രമന്ത്രിയൊടൊപ്പം ബിജുവിന്റെ വീട്ടിൽ എത്തി.

Leave a Reply

Your email address will not be published. Required fields are marked *