KOYILANDY DIARY.COM

The Perfect News Portal

ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ലക്‌നൗ: ഐ.എ.എസ് ഓഫീസറെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക കേഡര്‍ ഓഫീസര്‍ അനുരാഗ് തിവാരിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ റോഡരികില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 2007 ബാച്ച് ഐ.എ.എസ് ഓഫീസര്‍ ആയ അനുരാഗ് തിവാരിയാണ് മരിച്ചത്. രണ്ടു ദിവസമായി ഹസ്രത്ഗഞ്ചിലെ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു തിവാരി. ഗസ്റ്റഹീസിനു സമീപമാണ് മൃതദേഹം കണ്ടെത്തിയതും.

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച് സ്വദേശിയാണ് തിവാരി. വഴിയരുകില്‍ മൃതദേഹം കിടക്കുന്നത് കണ്ട വഴിയാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് തിവാരിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതെന്ന് ഹസ്രത്ഗഞ്ച് ഇന്‍സ്‌പെക്ടര്‍ എ.കെ ഷഷി പറഞ്ഞു.

തിവാരിയുടെ താടിയില്‍ ചെറിയ മുറിവ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യ മറ്റ് മുറിവുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!