KOYILANDY DIARY

The Perfect News Portal

വ്യാജപ്രചരണം:രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമെന്ന് പരാതി

തിരുവനന്തപുരം> സിപിഐ എമ്മിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയ ഏഷ്യാനെറ്റ് എംഡി രാജീവ് ചന്ദ്രശേഖര്‍ എം പിക്കെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി  കെ സനോജാണ് ജില്ലാ, സംസ്ഥാന  പൊലീസ് മേധാവികള്‍ക്ക് പരാതി കൊടുത്തത്.

കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മൃതദേഹവുമായി പേകേണ്ട ആംബുലന്‍സ് പോലീസ് നോക്കിനില്‍ക്കേ  സിപിഐ എം പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന ട്വീറ്റാണ് പരാതിക്കടിസ്ഥാനം.

രാഷ്ട്രീയ താല്‍പര്യത്തിലാണ് ആരോപണമെന്ന് പരാതിയില്‍ പറയുന്നു. സിപിഐഎമ്മിനെതിരായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വൈരാഗ്യം ആളിക്കത്തിച്ച് നാട്ടില്‍ സമാധാനമില്ലാതാക്കി ശത്രുത വളര്‍ത്താനാണ് ഇത്തരം പ്രചാരണങ്ങളെന്നും പരാതിയില്‍ പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *