KOYILANDY DIARY

The Perfect News Portal

കേന്ദ്രത്തിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കെ. സുരേന്ദ്രന്‍

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ .
കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ കല്‍പ്പിക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ഥികൂടിയായ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക്പേജിലൂടെയാണ് തന്റെ പ്രതികരണം പങ്കുവെച്ചത്.

ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പോകുന്ന ഘടകങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

1)മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍. ഡി. എയില്‍ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച്‌ ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.

Advertisements

5)കോണ്‍ഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തില്‍ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *