KOYILANDY DIARY

The Perfect News Portal

കെ സുന്ദരയ്ക്ക് ബിജെപി നല്‍കിയ പണത്തില്‍ ഒരു ലക്ഷം കണ്ടെടുത്തു

കാസർഗോഡ്: കെ സുന്ദരയ്ക്ക് ബിജെപി നല്കിയ പണത്തില് ഒരു ലക്ഷം രൂപ കണ്ടെടുത്തു. സുഹൃത്തിന്റെ കൈവശം ഏല്പ്പിച്ച പണമാണ് കണ്ടെടുത്തത്.പണം സുഹൃത്ത് ബാങ്കില് നിക്ഷേപിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു.

രണ്ടര ലക്ഷം രൂപയാണ് ബിജെപി നല്കിയതെന്നും ഒന്നര ലക്ഷം രൂപ ചെലവായി പോയെന്നും സുന്ദര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അതേസമയം, കെ സുന്ദരയ്ക്ക് ബിജെപി നല്കിയ ഫോണ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. തുടര്ന്ന് മൊബൈല് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച്‌ ഫോണ് വാങ്ങിയ ബി ജെ പി പ്രവര്ത്തകനെ പൊലീസ് തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *