KOYILANDY DIARY

The Perfect News Portal

കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്രഖ്യാപന യോഗം

കൊയിലാണ്ടി: കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ സമരപ്രഖ്യാപന യോഗം കൊയിലാണ്ടി ആർട്സ് കോളേജ് അങ്കണത്തിൽ നടന്നു. നൂറുകണക്കിന് പ്രതിരോധ സമിതി പ്രവർത്തകർ പങ്കെടുത്ത യോഗം പരിസ്ഥിതി പ്രവർത്തകൻ എൻ വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടപ്പെടുന്ന ഈ പദ്ധതികൊണ്ട് കേരളത്തിനു ഒരു പ്രയോജനവും ഇല്ല എന്നും ഇതിനുപിന്നിൽ വരും തലമുറയെ കടക്കെണിയിൽ ആക്കുന്ന ഈ പദ്ധതി ഇടതുപക്ഷ സർക്കാർ ഉപേക്ഷിക്കണമെന്നും ജനമനസ്സ് മനസ്സിലാക്കി ഈ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ചെയർമാൻ ടി ടി ഇസ്മയിൽ, കൊയിലാണ്ടി മേഖല ചെയർമാൻ കെ സുകുമാരൻ മാസ്റ്റർ, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, മനോജ് പയറ്റുവളപ്പിൽ, മുസ്തഫ ഒലിവ്, കെ എസ് ഗോപാലകൃഷ്ണൻ, രവീന്ദ്രൻ നെട്ടൂര്, ബിജുനിബാൽ പയറ്റുവളപ്പിൽ, നിഷാന്ത് മാസ്റ്റർ, പ്രൊഫസർ ശ്രീജിത്ത്, പ്രകാശ് ചന്ദ്രൻ, സത്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ കൊയിലാണ്ടി മേഖലയിൽ സമരം ശക്തമാക്കാനും കൂടുതൽ ജനങ്ങളെ അണിനിരത്താനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *