KOYILANDY DIARY

The Perfect News Portal

കെ-റെയിൽ നേരും നുണയും സിപിഐ(എം) സെമിനാർ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു

വെങ്ങളം: കാട്ടിലപീടിക – കെ റെയിൽ നേരും നുണയും എന്ന വിഷയത്തില് സി പി ഐ (എം) നേതൃത്വത്തിൽ കാട്ടിലപ്പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. ടി എം തോമസ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ പി വിശ്വൻ അധ്യക്ഷതവഹിച്ചു. കാനത്തിൽ ജമീല എം എൽ എ, കെ ടി കുഞ്ഞിക്കണ്ണൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, പി സി സതീഷ് ചന്ദ്രൻ, ബി പി ബബീഷ്, സതി കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ കെ മുഹമ്മദ് സ്വാഗതവും കെ വി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *