KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ. നേതൃത്വത്തില്‍ അധ്യാപകര്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി

താമരശ്ശേരി: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ടി.എ.യുടെ നേതൃത്വത്തില്‍ അധ്യാപകര്‍ താമരശ്ശേരിയില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. പൊതുയോഗം സംസ്ഥാനക്കമ്മിറ്റി അംഗം വി.പി. ഇന്ദിര ഉദ്ഘാടനംചെയ്തു.

ഉപജില്ലാ സെക്രട്ടറി കെ.ടി. ബെന്നി, ജില്ലാ എക്സിക്യുട്ടീവ് അംഗം വി.ജെ. അബ്രാഹം, ഉപജില്ലാ പ്രസിഡന്റ് കെ. അബ്ദുള്‍ ഹക്ക്, ടി.എം. അബ്ദുള്‍മജീദ്, ലൈജു തോമസ്, പി. ഷീബ, ഇ. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *