KOYILANDY DIARY.COM

The Perfect News Portal

താമരശേരി അടിവാരത്തുണ്ടായ വാഹനാപകടം: മരിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം മന്ത്രി കൈമാറി

കോഴിക്കോട്: വയനാട് ദേശീയപാതയില്‍ അടിവാരത്തിനും കൈതപ്പോയിലിനും ഇടയ്ക്ക് സ്വകാര്യ ബസും ജീപ്പും കാറും തമ്മിലിടിച്ചുണ്ടായ അപകടത്തില് മരിച്ച കരുവന്‍പൊയില്‍ സ്വദേശികളുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സഹായധനം എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വടക്കെക്കര കുടുംബത്തിന് കൈമാറി.

ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ കരുവന്‍പൊയിലിലെ വീട്ടിലെത്തിയാണ് സഹായധനം കൈമാറിയത്. ആറ് കുട്ടികള്‍ക്ക് 12 ലക്ഷം രൂപയും രണ്ട് മുതിര്‍ന്നവര്‍ക്ക് രണ്ടുലക്ഷം രൂപയുമടക്കം 14 ലക്ഷംരൂപയുടെ ചെക്കാണ് സര്‍ക്കാര്‍ താത്കാലിക സഹായമായി നല്‍കിയത്.

എം.എല്‍.എ.മാരായ കാരാട്ട് റസാഖ്, പി.ടി.എ. റഹിം, കളക്ടര്‍ യു.വി. ജോസ്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീക്ക്, കോഴിക്കോട് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ്, റസിയ ഇബ്രാഹിം, ഫൈസല്‍ കാരാട്ട്, ഇ.സി. മുഹമ്മദ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!