KOYILANDY DIARY

The Perfect News Portal

കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സായാഹ്ന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി: കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വിവിധ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിൻ്റെ നീക്കം ഉപേക്ഷിക്കുക, കേന്ദ്രസര്‍ക്കാറിൻ്റെ ബില്‍ 2020 പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടും, യു.പി.യില്‍ സമരം നടത്തുന്ന വൈദ്യുത ജീവനക്കാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടും കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ധര്‍ണ്ണ സിഐടിയു ഏരിയാ സെക്രട്ടറി എം. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.കെ. സുജിത് അധ്യക്ഷത വഹിച്ചു. ഷാജി മനയത്ത്, സുബിജേഷ്, ജയചന്ദ്രന്‍, സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *