KOYILANDY DIARY

The Perfect News Portal

കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ഓമശ്ശേരി പുത്തൂര്‍ സ്വദേശിനി മറിയമാണ്(48) മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് സുലൈമാന് സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മറിയത്തിന്റെ ശരീരത്തില്‍ ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മറിയം മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *