KOYILANDY DIARY

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ പയ്യുന്നൂര്‍ കരുണാകരന്‍ എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.

രാവിലെ 8.15നായിരുന്നു അപകടം. മാതമംഗലത്ത് നിന്ന് പയ്യന്നൂരിലേക്ക് പോകുന്നതിന് ബസ് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ടായില്ല. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാര്‍ട്ടാക്കിയത്. സ്റ്റാര്‍ട്ടായ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.