KOYILANDY DIARY

The Perfect News Portal

കെ.എം.സി.സി.യുടെ സേവന രാഷ്ട്രീയം മാതൃകാപരം: കെ മുരളീധരൻ

കൊയിലാണ്ടി: പൊതു പ്രവർത്തന രംഗത്ത് കെ എം സി സി ഉൾപ്പെടെ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് വടകര പാർലമെൻ്റ് അംഗം കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കുവൈത്ത് കെ എം സി സി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി സി എച്ച് ഓഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തു പണിയെടുത്തു നാടിന്റെ പുരോഗതിക്കായി വലിയ സംഭാവന നൽകുന്ന പ്രവാസികളോട് സർക്കാർ കാണിച്ചത് നന്ദികേടാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഹുസ്സൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവും മുൻ പി എസ് സി മെമ്പറുമായ ടി ടി ഇസ്മായിൽ, കെ പി സി സി സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, വി പി ഇബ്രാഹിം കുട്ടി, എൻ പി അബ്ദുസ്സമദ്, റഷീദ് വെങ്ങളം, സി.കെ.വി യൂസുഫ്, കെ പി ഇമ്പിച്ചി മമ്മു, അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹിമാൻ, ഫാസിൽ കൊല്ലം, സാലിഹ് ബാത്ത, ബഷീർ മേലടി, അബ്ദുൽ ബാസിത്ത്, മുഹമ്മദലി, സലീന, മജീദ് നന്തി, ടി വി ലത്തീഫ്, നൗഫൽ നന്തി , കാസിം അബ്ദുല്ല പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി സ്വാഗതവും കോർഡിനേറ്റർ അമേത്ത് കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *