KOYILANDY DIARY

The Perfect News Portal

കെവിന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ മുഖ്യപ്രതിയാണ് ഷാനു ചാക്കോ. ഇയാള്‍ തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്കും അവിടെ നിന്നും തിരുനല്‍വേലിയിലേക്കും നീങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്താനായി പാല ഡിവൈഎസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെങ്കാശ്ശി, തിരുനല്‍വേലി മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *