KOYILANDY DIARY

The Perfect News Portal

ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ്‌ വച്ച്‌ പൊള്ളിച്ചും, ചെരുപ്പ്‌ മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത

കോയമ്പത്തൂര്‍: 12 വയസുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ്‌ വച്ച്‌ പൊള്ളിച്ചും, ചെരുപ്പ്‌ മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത. രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ്‌ നടപടിയെടുത്തില്ല. വാര്‍ത്ത എന്‍.ഐ.എയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ നിന്നുമാണ് വേദനിപ്പിക്കുന്ന വാര്‍ത്ത.

‘അവന്‍ പുറത്തിറങ്ങുമ്ബോഴെല്ലാം അയല്‍ക്കാര്‍ ഉപദ്രവിക്കും. ചെരിപ്പുമാല അണിയിക്കുക, സിഗരറ്റ്‌ കൊണ്ട്‌ പൊള്ളിക്കുക, ശ്വാസം മുട്ടിക്കുക ഇവയൊക്കെയായിരുന്നു അയല്‍ക്കാര്‍ നിരന്തരം ചെയ്‌തുകൊണ്ടിരുന്നത്‌.’ കുട്ടിയുടെ അമ്മ പെരിയമുത്തു പറയുന്നു.

അവന്‌ ശരിക്ക്‌ സംസാരിക്കാനറിയില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നത്‌ തടയാന്‍ ചെന്ന തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. അയല്‍ക്കാരുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ പോലീസില്‍ പരാതി നല്‍കി. പക്ഷെ, നടപടിയുണ്ടായില്ല. പരാതി നല്‍കി തിരികെ വന്ന തന്നെ നാട്ടുകാര്‍ ഭീക്ഷണിപ്പെടുത്തുകയാണുണ്ടായതെന്നും പെരിയമുത്തു പറയുന്നു.

Advertisements

മോട്ടോര്‍സൈക്കിളില്‍ വന്ന രണ്ട്‌ യുവാക്കള്‍ പെരിയമുത്തുവിനെ റോഡിലേക്ക്‌ തള്ളിയിടാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്‌. നിരന്തരം പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന്‌ കുട്ടിയുടെ രക്ഷിതാക്കള്‍ ജില്ലാ കളക്ടര്‍ ടി.എന്‍ ഹരിഹരനെ സമീപിച്ചിരിക്കുകയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *