KOYILANDY DIARY

The Perfect News Portal

കൃഷി ഓഫീസറെ ഉപരോധിച്ചു

കൊയിലാണ്ടി: കര്‍ഷകര്‍ക്കുള്ള വളം വിതരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊയിലാണ്ടി കൃഷി ഓഫീസറെ ഉപരോധിച്ചു. സബ്‌സിഡി നിരക്കിലുള്ള വളം വിതരണത്തില്‍ അലംഭാവം കാട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

പ്രശ്‌നത്തില്‍ ഇടപെട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, വളം ഉടന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി കെ.എസ്. രമേശ്ചന്ദ്ര, അഷറഫ് പൂക്കാട്, സി.പി. ഹരീഷ്, പി. അജീഷ്, എസ്.പി. രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *