KOYILANDY DIARY

The Perfect News Portal

കുവൈത്തില്‍ ഇ.ഡി.ആര്‍ സംവിധാനം വരുന്നു

കുവൈത്ത്:  വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഇവന്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഇ.ഡി.ആര്‍) സംവിധാനം വരുന്നു.  ഇ.ഡി.ആര്‍ വഴി  വാഹനാപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്താന്‍ കഴിയുമെന്നാണ്  സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ ഉപകരണം വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമാണ്.   പുതിയതായി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ഇ.ഡി.ആര്‍ സംവിധാനം ഉള്‍പ്പെടുത്തുന്നുണ്ട്. ഇ.ഡി.ആര്‍ ഇല്ലാത്ത വാഹനങ്ങളിലും അത് ഘടിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളാണ് അധികൃതര്‍ ആലോചിക്കുന്നത്.

ഈ ഉപകരണത്തിന്റെ സഹായത്തോടെ   അശ്രദ്ധമായി വാഹനമോടിക്കുന്നവരെ കണ്ടെത്തുവാനും സാധിക്കുന്നു. സുരക്ഷാ വിഭാഗത്തിലെ എല്ലാ കേന്ദ്രങ്ങളിലും പുതിയ ഉപകരണം എത്തിക്കുവാന്‍  കുവൈത്ത് ആഭ്യന്തര മന്ത്രാലയം നീക്കങ്ങളാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *