KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി

കുറ്റ്യാടി: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ ആട് ഗ്രാമം പദ്ധതിക്ക് തുടക്കമായി. 42 ആടുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് സി.എന്‍. ബാലകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

രജിത രാജേഷ്, ഏരത്ത് ബാലന്‍, വി.പി.മൊയ്തു, സെങ്കോട്ടയ്യന്‍, കെ.സജീവന്‍, സി.കെ.കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *