KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു

കൊയിലാണ്ടി: കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു. നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വഴിയോരത്താണ് മരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയുടെ തലയില്‍ മരക്കൊമ്പ് മുറിഞ്ഞു വീണതായി നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ നേരിട്ടും കൗണ്‍സിലര്‍ മുഖേനയും പരാതി നല്‍കിയിരുന്നു. ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അധികാരികളുടെ നിസ്സംഗതക്കെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *