KOYILANDY DIARY

The Perfect News Portal

കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു

കൊ​ണ്ടോ​ട്ടി: കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ ചെ​രി​പ്പി​നു​ള്ളി​ലെ ക​ളി​മ​ണ്‍ വ​സ്തു​വി​ല്‍ നി​ന്നാണ് ഡ​യ​റ​ക്‌ട്റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) സം​ഘം 35 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം വേ​ര്‍​തി​രി​ച്ചെ​ടു​ത്തത്. വ്യാഴാഴ്ച രാ​വി​ലെ ദു​ബാ​യി​ല്‍ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കാ​ക്കൂ​ര്‍ സ്വ​ദേ​ശി കു​ഞ്ഞാ​യി​ന്‍ കോ​യ (33)​യി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ള്‍ ധ​രി​ച്ച ചെ​രി​പ്പി​നു​ള​ളി​ല്‍ ക​ളി​മ​ണ്ണി​ന്‍റെ രൂ​പ​ത്തി​ലു​ള്ള വ​സ്തു​വി​ല്‍ സ്വ​ര്‍​ണം ത​രി​ക​ളാ​ക്കി ഒ​ളി​പ്പി​ച്ച രീ​തി​യി​ലാ​യി​രു​ന്നു കണ്ടുപിടിച്ചത്. പിന്നീട് സ്വ​ര്‍​ണ​ത്തൊ​ഴി​ലാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെയാണ് സ്വ​ര്‍​ണ​ത്ത​രി​ക​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്തത്. 24 കാ​ര​റ്റു​ള​ള 1.23 കി​ലോ സ്വര്‍ണമാണ് ലഭിച്ചത്. സ്വര്‍ണം കടത്താന്‍ നിരവധി വഴികള്‍ ഉപയോ​ഗിക്കാറുണ്ടെങ്കിലും ചെ​രി​പ്പി​നു​ള​ളി​ല്‍ ത​രി​ക​ളാ​ക്കി​യു​ള​ള സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​ധി​കൃ​ത​രെ അമ്പരപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *