KOYILANDY DIARY

The Perfect News Portal

കുന്നംകുളം വിവേകാനന്ദ കോളേജില്‍ എ.ബി.വി.പി പ്രവർത്തകർ പരീക്ഷ ഹാള്‍ അടിച്ച്‌ തകര്‍ത്തു

തൃശൂര്‍: കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജില്‍ എ.ബി.വി.പി ആക്രമണം. കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പ്രൈവറ്റ് കോളേജ് വിദ്യാര്‍ത്ഥികളായ ഇജാസ്, സഹല്‍ എന്നിവരെ പരീക്ഷ ഹാളില്‍ എക്‌സാം കണ്‍ട്രോളറുടെ മുന്നില്‍ വെച്ച്‌ എ ബി വി പി പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചു.

പരീക്ഷ ഹാളിലെ ജനല്‍ചില്ലും മറ്റും തകര്‍ത്ത് കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് പോലീസും കോളേജ് അധികൃതരും ഇടപ്പെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. പരീക്ഷയ്ക്കു ശേഷം പോലീസ് സുരക്ഷയിലാണ് വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *