KOYILANDY DIARY

The Perfect News Portal

നടേരി കുതിരക്കുട ഒരേക്കർ വയലില്‍  കെ.എസ്.കെ.ടി.യു. നെല്‍കൃഷിയിറക്കി

കൊയിലാണ്ടി: നടേരി കുതിരക്കുട വയലില്‍ കെ.എസ്.കെ.ടി.യു നടത്തുന്ന നെല്‍കൃഷിയ്ക്ക് തുടക്കമായി. ജില്ലാ കമ്മിറ്റി അംഗം പി.വി.മാധവന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു നടേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴില്‍ സേന രൂപവല്‍ക്കരിച്ചാണ് നെല്‍കൃഷി നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കിളച്ച് മറിച്ച് പാകപ്പെടുത്തിയ പാടത്താണ് മുണ്ടകന്‍ കൃഷിയ്ക്ക് ഒറിസയിനത്തില്‍പ്പെട്ട നെല്‍വിത്ത് വിതച്ചത്. 
നഗരസഭ കൗണ്‍സിലര്‍ ആര്‍. കെ. ചന്ദ്രന്‍, വില്ലേജ് സെക്രട്ടറി എ.കെ.ബാലന്‍, കെ.കെ.ഗോപി, ആര്‍.കെ. കുമാരന്‍, ആര്‍. കെ. രാജന്‍, ആര്‍.കെ. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിക്ക് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.കെ.അജിത നേതൃത്വം നല്‍കി. കപ്പ, ചേന കൃഷിയും കെ.എസ്.കെ.ടി.യു. നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *