KOYILANDY DIARY

The Perfect News Portal

കുടുംബ സംഗമവും യാത്രയയപ്പും നടന്നു

കൊയിലാണ്ടി: കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തുവരുന്ന 1994 എം.എസ്.പി ക്യാമ്പ് അംഗങ്ങളുടെ കുടുംബ സംഗമവും സർവ്വീസിൽ നിന്നും വിരമിക്കുന്ന സിറ്റി കൺട്രോൾ റൂം എ.എസ്.ഐ ഗണേശൻ എ.പി.ക്കുള്ള യാത്രയയപ്പും സിനിമാ താരം ദേവിക സംഞ്ജയ് ഉദ്ഘാടനം ചെയ്തു. സോവനീർ പ്രകാശനം ഇൻസ്പക്ടർ ഓഫ് പൊലീസ് പി.കെ.സന്തോഷ് നിർവ്വഹിച്ചു. മോഹനകൃഷ്ണൻ അധ്യക്ഷനായി.

സന്തോഷ് അടിമാലി, സുരേഷ് കുമാർ പരപ്പനങ്ങാടി, രാധാകഷ്ണൻ കരിമല, സൂരജ്, സ്റ്റീഫൻ, ഭരതൻ, വിൻസന്റ്, സദാനന്ദൻ, ബാബു കമ്മന എന്നിവർ സംസാരിച്ചു. കളരിപ്പയറ്റ്, ഗാനമേള എന്നിവ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *