KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ ഹോംഷോപ്പ് അത്തപ്പൂമഴ വിപുലമായി ആഘോഷിച്ചു

കൊയിലാണ്ടി: നാട്ടു നന്മയും പരിശുദ്ധിയുമുള്ള നാടന്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുമായി വന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി വിപണിയില്‍ വിജയക്കൊടി പാറിക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാര്‍ഷികാഘോഷവും ഓണാഘോഷവും ‘അത്തപ്പൂമഴ’ വിപുലമായി ആഘോഷിച്ചു.

പേരാമ്പ്രയുടെ തെരുവോരത്ത് ചെരുപ്പ് തുന്നിക്കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നും മിച്ചംവച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡയാന ലിസിയാണ് അത്തപ്പൂമഴ ഉദ്ഘാടനം ചെയ്തത്. ഓണക്കോടി വിതരണം, മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കും ഹോംഷോപ്പ് ഓണര്‍മാര്‍ക്കുമുള്ള അവാര്‍ഡ് വിതരണങ്ങള്‍, ഹോംഷോപ്പ് ഓണര്‍മാരുടെ വിവിധങ്ങളായ കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയവയായിരുന്നു അത്തപ്പുമഴയിലെ പ്രധാന പരിപാടികള്‍. 

 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എന്‍ എസ് നിരഞ്ജന, അസിസ്റ്റന്റ് മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പി.എം.ഗിരീഷന്‍, ടി. ഗിരീഷ് കുമാര്‍, ബി. സാബു, എ. നീതു, നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര, മിമിക്രി കലാകാരന്‍ ഷൈജു പേരാമ്പ്ര, ഹോംഷോപ്പ് പദ്ധതി സെക്രട്ടറി പ്രസാദ് കൈതക്കല്‍,  പ്രസിഡണ്ട് സി. ഷീബ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *