KOYILANDY DIARY

The Perfect News Portal

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ലോഗോ പ്രകാശനം ചെയ്‌തു

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് എട്ടിന്റെ ആകൃതിയിലുള്ള ഡിസൈന്‍.

23 ലോക രാജ്യങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വമ്ബന്‍ സ്‌ക്രീനുകളില്‍ ഔദ്യോഹിക ലോഗോ പ്രദര്‍ശിപ്പിച്ചു. പ്രാദേശിക സമയം വൈകീട്ട് 8.22നാണ്‌ പ്രകാശനം നടന്നത്‌. 23 രാജ്യങ്ങളിലെയും പ്രധാന കെട്ടിടങ്ങളിലും വിവിധ ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ കൂറ്റന്‍ സ്‌ക്രീനുകളിലും ഒരേ സമയം ലോഗോ പ്രദര്‍ശിപ്പിച്ചു. 

തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: കോഴിക്കോട്ട് മൂന്നില്‍ രണ്ടു വാര്‍ഡ്‌ എല്‍ഡി എഫിന്

Advertisements

ഇന്ത്യയില്‍ മുംബൈയിലെ ബാബുല്‍ നാഥിലാണ് ലോഗോ പ്രദര്‍ശിപ്പിച്ചത്. അമേരിക്ക (ടൈം സ്‌ക്വയര്‍, ന്യൂയോര്‍ക്ക്), അര്‍ജന്റീന (ജനറല്‍ പാസി 15 ഡി ആഗസ്റ്റോ), ബ്രസീല്‍ (മെട്രോ ഡൊമിനിക്കന്‍ സീ സ്റ്റേഷന്‍, സാവോ പോളോ), എന്നിവിടങ്ങളിലും ബിഗ് സ്‌ക്രീനില്‍ ഖത്തര്‍ ലോകകപ്പ് ലോഗോ പ്രദര്‍ശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *