KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ യൂണിറ്റുകൾക്ക് യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്ത് 2019 – 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ 8 കുടുംബശ്രീ യൂണിറ്റുകൾക്ക് യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു. തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശോഭ കാരയിൽ അദ്ധ്യക്ഷത വഹിച്ചു. 

കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പ്രേമ ബാലകൃഷ്ണൻ, ബ്ളോക്ക്  പഞ്ചായത്ത് മെമ്പർമാരായ വി.എം. സുനിത,  ശില്പ ലിനീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ. മെഹമൂദ് എന്നിവർ സംസാരിച്ചു. ആത്മയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *