KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ കോഴിക്കോട് താലൂക്ക് കലാമേള: കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വിജയികളായി

കോഴിക്കോട് : കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കോഴിക്കോട് താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 45 പോയിന്റു നേടി കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വിജയികളായി. 34 പോയിന്റുകളോടെ ഒളവണ്ണ സി.ഡി.എസ് രണ്ടാം സ്ഥാനവും 27 പോയിന്റുമായി കോഴിക്കോട് സെന്‍ട്രല്‍ സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോട് താലൂക്കിനു കീഴിലെ 22 സി.ഡി.എസുകളില്‍ നിന്നായി 532 കുടുംബശ്രീ വനിതകളാണ് 20 ഇനങ്ങളില്‍ മാറ്റുരച്ചത്.

കലോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍ നിര്‍വ്വഹിച്ചു. കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത അദ്ധ്യക്ഷത വഹിച്ചു. എ.സി. മൊയ്തി സംസാരിച്ചു.അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ടി. ഗിരീഷ് കുമാര്‍ സ്വാഗതവും ടി നാസര്‍ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *