KOYILANDY DIARY

The Perfect News Portal

ഗ്രാമീണ കലാകേന്ദ്രത്തിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ചമയ സാധനങ്ങള്‍ നല്‍കി

കൊടിയത്തൂര്‍: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാട്ടുമുറി തുടി ഗ്രാമീണ കലാകേന്ദ്രത്തിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ചമയ സാധനങ്ങള്‍ കലാകേന്ദ്രം സെക്രട്ടറി അരുണ്‍ മോഹനനും സംഘവും പഞ്ചായത്തില്‍ വച്ച്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുളളയില്‍ നിന്നും ഏറ്റുവാങ്ങി.

ചെയര്‍മാന്‍ കെ.പി. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്‍റിംഗ് ചെയര്‍പേഴ്സണ്‍ താജുന്നിസ, മെമ്ബര്‍ കെ.സി. നാടിക്കുട്ടി, സെക്രട്ടറി പി.പി. ജഷീര്‍ എന്നിവര്‍ സംസാരിച്ചു. ഇംപ്ളിമെന്‍റിംഗ് ഓഫീസര്‍ ടി.പി. അസീസ് സ്വാഗതവും സാബിറ തറമ്മല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *