KOYILANDY DIARY

The Perfect News Portal

സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് തുടങ്ങി

കുന്ദമംഗലം: കുന്ദമംഗലം കോ – ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് കുന്ദമംഗലം പഴയ ബസ് സ്റ്റാന്റിനടുത്തുള്ള പഞ്ചായത്ത് കെട്ടിടത്തില്‍ സ്റ്റുഡന്റ്സ്  മാര്‍ക്കറ്റ് തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സീനത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, കെ.പി. കോയ, എം.വി. ബൈജു, പി. പവിത്രന്‍, സുധീഷ്കുമാര്‍, കെ. ശ്രീധരന്‍, ബാങ്ക് സെക്രട്ടറി, പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *